കോഴിക്കോട് ഹോട്ടലില്‍ തീപിടിത്തം

May 17, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ തിരക്കേറിയ വൈ.എം.സി.എ. ക്രോസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ മറീന റെസിഡന്‍സില്‍ അഗ്‌നിബാധ. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കെട്ടിടത്തിന്റെ നാലാമത്തെ നിലയിലുള്ള എ.സി.യില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്.

അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റ് ഒരു മണിക്കൂറോളം നേരം പണിപ്പെട്ടാണ് തീയണച്ചത്. ആര്‍ക്കും പരിക്കോ പൊള്ളലോ ഏറ്റതായി റിപ്പോര്‍ട്ടില്ല. അഗ്‌നിബാധയുടെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം