സൂഫിയയുടെ ഹര്‍ജി തള്ളി

May 19, 2011 മറ്റുവാര്‍ത്തകള്‍

കൊച്ചി: കളമശേരി ബസ്‌ കത്തിക്കല്‍ കേസിലെ പത്താം പ്രതി സൂഫിയ മദനി ജാമ്യവ്യവസ്ഥയില്‍ ഇളവ്‌ തേടി സമര്‍പ്പിച്ച ഹര്‍ജി കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി തള്ളി. ഇളവുകള്‍ നല്‍കിയാല്‍ സൂഫിയ കേസിലെ തെളിവുകള്‍ നശിപ്പിക്കുമെന്ന്‌ എന്‍.ഐ.എ കോടതിയില്‍ ചൂണ്ടിക്കാട്ടി.

എറണാകുളം ജില്ല വിട്ടുപോകാന്‍ അനുവദിക്കണമെന്നും, ബാംഗ്ലൂര്‍ സ്ഫോടന കേസുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായി കര്‍ണാടക ജയിലില്‍ കഴിയുന്ന ഭര്‍ത്താവും പി.ഡി.പി ചെയര്‍മാനുമായ അബ്ദുള്‍ നാസര്‍ മദനിയെ സന്ദര്‍ശിക്കാന്‍ അനുവദിക്കണം എന്നിവയാണ്‌ സൂഫിയുടെ ഹര്‍ജിയിലെ ആവശ്യങ്ങള്‍.

 

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍