കൂത്തുപറമ്പ്‌ കോടതിയില്‍ മജിസ്‌ട്രേട്ടിന്‌ ചെരുപ്പേറ്‌

May 19, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കണ്ണൂര്‍‌: കൂത്തുപറമ്പ്‌ ഫസ്റ്റ്ക്‌ളാസ്‌ മജിസ്‌ട്രേട്ടിന്‌ നേരെ ചെരുപ്പേറ്‌. ചാരായകേസില്‍ പ്രതിയായ ഹരിപ്പാട്‌ സ്വദേശി ജെ. രവീന്ദ്രന്‍ (60) ആണ്‌ മജിസ്‌ട്രേറ്റിന്‌ നേരെ ചെരുപ്പെറിഞ്ഞത്‌.

രാവിലെ 11.30 ഓടെ കോടതിയില്‍ വച്ചാണ്‌ സംഭവം. കൊട്ടിയൂരില്‍ വച്ച്‌ എക്‌സൈസ്‌ സംഘമാണ്‌ രവീന്ദ്രനെ അറസ്റ്റ്‌ ചെയ്‌തിരുന്നത്‌. കൂത്തുപറമ്പ്‌ ഫസ്റ്റ്ക്‌ളാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിലാണ്‌ കേസിന്റെ വിചാരണ നടന്നുവരുന്നത്‌. കേസ്‌ തലശേരി കോടതിയിലേക്ക്‌ മാറ്റണമെന്ന്‌ രവീന്ദ്രന്‍ കൂത്തുപറമ്പ്‌ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത്‌ തള്ളിയതില്‍ പ്രകോപിതനായാണ്‌ ഇയാള്‍ മജിസ്‌ട്രേറ്റിന്‌ നേരെ ചെരുപ്പെറിഞ്ഞത്‌. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്‌ ഇയാളെ കസ്റ്റഡിയിലെടുത്ത്‌ കൂത്തുപറമ്പ്‌ പോലീസ്‌ സ്റ്റേഷനിലെത്തിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം