കെ.ബി. ഗണേശ്കുമാറിന്റെ വകുപ്പില്‍ മാറ്റം

May 21, 2011 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേശ്കുമാറിന്റെ വകുപ്പില്‍ മാറ്റം. ഗണേശിന്റെ പിതാവ്‌ ആര്‍.ബാലകൃഷ്‌ണ പിള്ളയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്‌ വകുപ്പ്‌ മാറ്റി നല്‍കിയതെന്നാണ്‌ അറിയുന്നത്‌.

ടൂറിസം വകുപ്പാണ്‌ ഗണേശിന്‌ നേരത്തെ നല്‍കിയിരുന്നതെങ്കിലും ഇപ്പോള്‍ ഇതിനു പകരം വനം-പരിസ്ഥിതി വകുപ്പ്‌ നല്‍കിയിട്ടുണ്ട്‌. അതേസമയം നേരത്തെ നല്‍കിയിരുന്ന കായികം, ചലച്ചിത്രം എന്നീ വകുപ്പുകള്‍ ഗണേശില്‍ നിന്ന്‌ എടുത്തു മാറ്റിയിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍