ലണ്ടന്‍ ആക്രമിക്കുമെന്ന്‌ അല്‍ ഖ്വയ്ദ

May 22, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

സെയ്ഫ്‌ അല്‍ ആദല്‍

വാഷിംഗ്ടണ്‍: ഒസാമ ബിന്‍ ലാദനെ അമേരിക്കന്‍ സേന വധിച്ചതിന്‌ പകരംവീട്ടാന്‍ ലണ്ടനെ ആക്രമിക്കുമെന്ന്‌ അല്‍ ഖ്വയ്ദയുടെ പുതിയ തലവന്‍ സെയ്ഫ്‌ അല്‍ ആദല്‍.
യൂറോപ്പിന്റെ സമ്പദ്ഘനയുടെ നട്ടെല്ലായ ലണ്ടനെ ആക്രമിക്കുന്നതിലൂടെ പാശ്ചാത്യരുടെ ആത്മവിശ്വാസം തകരുമെന്നും അമേരിക്കയിലും ലണ്ടനിലുമുള്ള ‘അവിശ്വാസികളെ’ ഒന്നൊഴിയാതെ കൊന്നെടുക്കുകയാണ്‌ അല്‍ ഖ്വയ്ദയുടെ ലക്ഷ്യമെന്നും സെയ്ഫ്‌ വെളിപ്പെടുത്തിയതായി താലിബാന്‍ വക്താവ്‌ ഇഷനുള്ള എഷാന്‍ പറഞ്ഞു. ലണ്ടനിലുടനീളം അല്‍ ഖ്വയ്ദ പ്രവര്‍ത്തനം സജീവമാണെന്നും വേള്‍ഡ്ട്രേഡ്‌ സെന്റര്‍ ആക്രമണം പോലെ ഭീകരമായൊരു ദുരന്തമാണ്‌ രാജ്യത്തെ കാത്തിരിക്കുന്നതെന്നും അല്‍ ഖ്വയ്ദ തലവന്‍ ഭീഷണി മുഴക്കി. അബോട്ടാബാദിലെ വസതിയില്‍വെച്ച്‌ അല്‍ ഖ്വയ്ദ നേതാവ്‌ ഒസാമ ബിന്‍ ലാദനെ ക്രൂരതക്കിരയാക്കിയ അമേരിക്കന്‍ സേനയെ വെറുതെവിടുകയില്ലെന്നും സെയ്ഫിന്റെ സന്ദേശത്തില്‍ പറയുന്നു. 51 കാരനായ ഇയാള്‍ ബിന്‍ ലാദന്റെ അടുത്ത അനുയായിയായിരുന്നുവെന്നാണ്‌ താലിബാന്‍ വൃത്തങ്ങള്‍ പറയുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍