കനിമൊഴിയെ കാണാന്‍ കരുണാനിധി നാളെ ഡല്‍ഹിക്ക്

May 22, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ചെന്നൈ: 2ജി സ്‌പെക്‌ട്രം കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മകള്‍ കനിമൊഴിയെ കാണാനായി ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി നാളെ ഡല്‍ഹിയിലെത്തും. അതേസമയം, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ അദ്ദേഹം സന്ദര്‍ശിക്കില്ലെന്നാണു സൂചന. സോണിയയുമായി കൂടിക്കാഴ്‌ച നടത്താന്‍ അവസരം കിട്ടിയേക്കില്ലെന്ന്‌ ഇതു സംബന്ധിച്ച ചോദ്യത്തിന്‌ അദ്ദേഹം മറുപടി നല്‍കി.
എപ്പോഴൊക്കെ ഡല്‍ഹി സന്ദര്‍ശിക്കുന്നുവോ അപ്പോഴൊക്കെ കരുണാനിധി സോണിയയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. 2004ല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതു മുതല്‍ ഡിഎംകെയുടെ പതിവാണ്‌ ഇത്‌. നാളെ സോണിയയെ സന്ദര്‍ശിക്കാന്‍ കഴിയാതെ കരുണാനിധി മടങ്ങിയാല്‍ തെറ്റുന്നതും ഈ പതിവു തന്നെ. നാളെ രാവിലെ ഡല്‍ഹിയിലെത്തുന്ന കരുണാനിധി വൈകീട്ടു മടങ്ങും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം