നിയമസഭയുടെ ബജറ്റ്‌ സമ്മേളനം ജൂണ്‍ 24ന്‌

May 25, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ പുതുക്കിയ ബജറ്റ്‌ അവതരിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വോട്ടോണ്‍ അക്കൗണ്ട്‌ പാസാക്കുമെന്നും ജൂണ്‍ 24 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ച്‌ ചേര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്ലസ്‌ ടുവിന്‌ 20 ശതമാനം സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്ക്‌ ഒരേക്കര്‍ ഭൂമി നല്‍കും. ഇവരുടെ പെന്‍ഷന്‍ 300 രൂപയില്‍ നിന്നും 1000 രൂപയായി വര്‍ദ്ധിപ്പിക്കും. ഇവര്‍ക്ക്‌ പുനരധിവാസ പാക്കേജ്‌ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം