ദല്‍ഹി ഹൈക്കോടതിക്ക്‌ സമീപം സ്ഫോടനം

May 25, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതിക്ക്‌ സമീപം ഇന്ന്‌ ഉച്ചയോടെ ചെറുസ്ഫോടനം ഉണ്ടായി. കോടതിയുടെ ഏഴാം നമ്പര്‍ ഗേറ്റിലെ പാര്‍ക്കിംഗ്‌ ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ്‌ സ്ഫോടനം ഉണ്ടായത്‌. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. ബോംബ്‌ സ്ക്വാഡും ദല്‍ഹി പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം