ഫ്ലാറ്റ് തട്ടിപ്പ്: പ്രതികളുടെ ജാമ്യാപേക്ഷ പേലീസ് എതിര്‍ത്തു

June 1, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: ആപ്പിള്‍ ഫ്ലാറ്റ് തട്ടിപ്പ് കേസിലെ പ്രതികളായ സാജു കടവില്‍‍, രാജീവ് കുമാര്‍ ചെറുവാര എന്നിവരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ പോലീസ് എതിര്‍ത്തു. 150 കോടി രൂപയുടെ തട്ടിപ്പ് ഇവര്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ ജനങ്ങളെ വഞ്ചിക്കുന്ന കെട്ടിട നിര്‍മ്മാതാക്കള്‍ക്കുള്ള പ്രോത്സാഹനമായി ഇത് മാറുമെന്ന് പോലീസ് കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. 2008നും 2010നും ഇടയില്‍ പൂര്‍ത്തീകരിക്കേണ്ട ഒമ്പത് പദ്ധതികളുടെ പേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.
തട്ടിപ്പ് നടന്ന പ്രോജക്ടുകളില്‍ പ്രധാനപ്പെട്ടത് തൈക്കാട്ടുശേരിയിലെ ലൂ കൊച്ചി പ്രോജക്ടും പാലാരിവട്ടത്തെ ബിഗ് ആപ്പിള്‍ പ്രോജക്ടുമാണ്. ഏകദേശം 80 കോടി രൂപയുടെ തട്ടിപ്പാണ് ഈ രണ്ട് പ്രോജക്ടുകളിലുമായി നടന്നിരിക്കുന്നത്. ഒരോ പ്രോജക്ടിന്റെ പേരില്‍ നടന്ന തട്ടിപ്പിന്റെ വിശദമായ കണക്കും പോലീസ് കോടതിയില്‍ നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം