ഗംഗാനദിയുടെ ശുദ്ധീകരണത്തിന് ലോകബാങ്ക് സഹായം

June 1, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

മലിനമായിഒഴുകുന്ന ഗംഗാനദി

വാഷിംഗ്ടണ്‍: ഗംഗാനദിയുടെ ശുദ്ധീകരണത്തിന് ലോകബാങ്ക് 100 കോടി രൂപ ധനസഹായം നല്‍കും. ജലമലിനീകരണം രൂക്ഷമായ ഗംഗാനദിയുടെ സമഗ്രശുദ്ധീകരണത്തിനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. 2009-ല്‍ ഇതിനായി നാഷണല്‍ ഗംഗാ റിവര്‍ ബെയ്‌സിന്‍ അതോറിറ്റി രൂപവല്‍ക്കരിച്ചിരുന്നു.
ഗംഗാനദിയുടെ ശുദ്ധീകരണം അതീവപ്രാധാന്യമുള്ള കാര്യമാണെന്നും അതിനായി ഇന്ത്യന്‍സര്‍ക്കാരുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ലോകബാങ്ക് പ്രതിനിധി റോബര്‍ട്ടോ സാഗാ വാഷിംഗ്ടണില്‍ വ്യക്തമാക്കി. ലോകബാങ്കിന്റെ ധനസഹായം പദ്ധതി പുരോഗമിക്കുന്നതിനനുസരിച്ച് ഘട്ടംഘട്ടമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍