തകഴി ശിവശങ്കരപ്പിള്ളയുടെ ഭാര്യ കാത്ത(കമലാക്ഷി അമ്മ) അന്തരിച്ചു

June 1, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കാത്ത(കമലാക്ഷി അമ്മ)

തിരുവല്ല: തകഴി ശിവശങ്കരപ്പിള്ളയുടെ ഭാര്യ കാത്ത (91)അന്തരിച്ചു. സംസ്‌കാരം നാളെ നടക്കും. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസം ഉണ്ടായതിനെ തുടര്‍ന്ന്‌ ഇന്നു രാവിലെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. തകഴിയുടെ ശങ്കരമംഗലത്തെ കുടുംബ വീട്‌ തകഴി സ്‌മാരകമായി സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ഈ വീട്ടില്‍ ഒരു രൂപ വാടക നിരക്കില്‍ കഴിയുകയായിരുന്നു കാത്ത. വാര്‍ധക്യസഹജമായ രോഗങ്ങള്‍ അലട്ടിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം