പുത്തൂര്‍ കസ്റ്റഡിമരണം: വാറണ്ട് സി.ബി.ഐ. മടക്കി

June 2, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: പുത്തൂര്‍ കസ്റ്റഡി മരണക്കേസിലെ പ്രതികളായ ഉയര്‍ന്ന പോലീസുദ്യോഗസ്ഥരായ എ.ഡി.ജി.പി. മുഹമ്മദ് യാസിന്‍, ഡി.ഐ.ജി. വിജയ് സാക്കറെ എന്നിവര്‍ക്കെതിരായ അറസ്റ്റ് വാറണ്ട് സി.ബി.ഐ. അന്വേഷണസംഘം മടക്കി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സി.ബി.ഐ. വാറണ്ട് മടക്കി നല്‍കിയത്.
കേസിലെ പ്രതികളായ ഉന്നത പോലീസുദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് കാണിച്ച് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് വാറണ്ട് മടക്കുകയാണെന്ന് സി.ബി.ഐ. കോടതിയെ അറിയിച്ചത്.
കോടതി പരിഗണനയോടെ നടക്കുന്ന സുപ്രധാന അന്വേഷണമായതിനാല്‍ ആവശ്യമെങ്കില്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ മടിയില്ലെന്നും അറസ്റ്റിനെ ഇവര്‍ പ്രതിരോധിക്കുമെന്ന് കരുതുന്നില്ലെന്നും അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം