യെദ്യൂരപ്പക്കെതിരായ അവിശ്വാസപ്രമേയം പാസ്സായില്ല

June 2, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ബി.എസ്. യെദ്യൂരപ്പ സര്‍ക്കാരിനെതിരായി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായില്ല. യെദ്യൂരപ്പ വോട്ടെടുപ്പില്‍ 119 വോട്ട് നേടിയപ്പോള്‍ നിയമസഭയിലെ നടപടിക്രമങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ജനതാദള്‍ സെക്കുലറും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ സഭയില്‍ നിന്നിറങ്ങിപ്പോയി.
പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതിനാല്‍ അനുകൂല അംഗങ്ങളുടെ വോട്ടെടുപ്പ് മാത്രമാണ് നടന്നത്. ബഹിഷ്‌കരണ ഭീഷണിയുടെ മധ്യത്തിലാണ് പത്തുദിവസത്തെ നിയമസഭാ സമ്മേളനം ഇന്നാരംഭിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം