മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണ്ട: തമിഴ്‌നാട്‌

June 3, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന സുപ്രിം കോടതിയിലെ കേസ് നിയമപരമായി തന്നെ നേരിടുമെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ സുര്‍ജിത് സിങ് ബര്‍ണാല പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരിന്റെ നയപ്രഖ്യാപന വേളയിയിലാണ് ഇക്കാര്യം പറഞ്ഞത്.  അണക്കെട്ട് പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം നയപ്രഖ്യാപന പ്രസംഗത്തിനിടെ എടുത്തുപറഞ്ഞു.
പുതിയ നിയമസഭാ മന്തിരത്തിലെ ക്രമക്കേടുകള്‍ ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നും അതുവരെ മന്ദിരത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കുമെന്നും സര്‍ക്കാരിന്റെ നയം പ്രഖ്യാപിക്കവെ ഗവര്‍ണര്‍ അറിയിച്ചു.

അതേസമയം മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നതാണ് കേരളത്തിന്റെ നിലപാടെന്നും സുപ്രിം കോടതി വിധി എന്തായാലും മാനിക്കുമെന്നും മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. തമിഴ്‌നാടിന് ജലം നല്‍കാന്‍ കേരളം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം