ബാബ രാംദേവ്‌ സര്‍ക്കാരുമായി ചര്‍ച്ച നടത്തും

June 4, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ നിരാഹാര സമരം നടത്തുന്ന രാംദേവ്‌ സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. സമരത്തിന്‌ രണ്ടുമണിക്കൂര്‍ ഇടവേള നല്‍കിയാണ്‌ രാംദേവ്‌ ചര്‍ച്ച നടത്തുന്നത്‌. രാംലീല മൈതാനത്ത്‌ തടിച്ചുകൂടിയ അനുയായികളെയാണ്‌ ഈ കാര്യം അറിയിച്ചത്‌.
വിദേശത്തുനിന്നും ഒഴുകിയെത്തുന്ന കള്ളപ്പണത്തിനെതിരെ ഓര്‍ഡിനന്‍സ്‌ ഇറക്കണമെന്നും അഴിമതിക്കാര്‍ക്ക്‌ വധശിക്ഷ നല്‍കണമെന്നും കൈക്കൂലികേസുകളില്‍ വേഗത്തിലുളള വിചാരണ നടത്തണമെന്നുമുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ്‌ രാംദേവ്‌ ആവശ്യപ്പെട്ടിരുന്നത്‌. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ നിര്‍ദേശങ്ങളില്‍ ഭാഗിക ധാരണയായിരുന്നെന്നും നൂറുശതമാനം ജനപിന്തുണ ലഭിക്കുന്നത്‌ വരരെ സമരം തുടരുമെന്നും രാംദേവ്‌ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം