രാംദേവിന്റെ ആരോഗ്യം ആശങ്കയില്‍

June 8, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ഹരിദ്വാര്‍:യോഗാഗുരു ബാബാ രാംദേവിന്റെ നിരാഹാര സമരം അഞ്ചാംദിവസത്തിലേക്ക്‌ കടന്നതോടെ ആരോഗ്യനില ആശങ്കാജനകമായി. ദ്രവരൂപത്തിലുള്ള ഭക്ഷണമെങ്കിലും കഴിക്കണമെന്നും നിരാഹാരം എത്രയും പെട്ടെന്ന്‌ അവസാനിപ്പിക്കണമെന്നും ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. രാംദേവിന്റെ ആരോഗ്യസ്ഥിതി വഷളാകുകയാണെന്നും ഭാരക്കുറവും നിര്‍ജ്ജലീകരണവും അനുഭവപ്പെടുന്നുണ്ടെന്നും ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ.യോഗേഷ്‌ ശര്‍മ്മ അറിയിച്ചു.
കള്ളപണത്തിനും അഴിമതിക്കുമെതിരെ രാംദേവ്‌ ആരംഭിച്ച നിരാഹാരം രാംലീലാ മൈതാനത്ത്‌ നിന്നും ബലപ്രയോഗത്തിലൂടെ പൊലീസ്‌ അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ്‌ ഹരിദ്വാറിലെ പതഞ്‌ജലി യോഗപീഢത്തില്‍ പുനരാരംഭിച്ചത്‌. നിരാഹാരം ഒറ്റയ്‌ക്കല്ലെന്നും 624 ജില്ലയിലെ ആയിരത്തോളം അനുയായികളും പങ്കെടുക്കുന്നുണ്ടെന്നും രാംദേവ്‌ പറഞ്ഞു. എന്നാല്‍ കുട്ടികളും വൃദ്ധരും നിരാഹാരമിരിക്കരുതെന്നും കര്‍ശനമായി താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം