റാണ വിധി: തിരിച്ചടിയാവില്ലെന്ന് ഇന്ത്യ

June 10, 2011 ദേശീയം

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസില്‍ തഹാവൂര്‍ റാണയെ കുറ്റവിമുക്‌തമാക്കിയ ഷിക്കാഗോ കോടതിയുടെ നടപടി തിരിച്ചടിയല്ലെന്നു ഇന്ത്യ. ഇതു്‌ മറ്റ്‌ രാജ്യങ്ങളിലെ തീവ്രവാദികളുടെ വിചാരണയെ പ്രതികൂലമായി ബാധിക്കില്ലെന്നു ആഭ്യന്തര സുരക്ഷാ സെക്രട്ടറി യു.കെ.ബന്‍സാല്‍ പറഞ്ഞു. റാണയുടേയും അയാളുടെ കൂട്ടാളി ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയുടേയും ഇന്ത്യയിലെ വിചാരണയെ ഇതു ബാധിക്കില്ല. മുംബൈ ഭീകരാക്രണ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്‌. ഇവിടത്തെ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിലായിരിക്കും ഇവിടെവിചാരണ നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം