ഗുരുമന്ദിരത്തിനുനേരെ അക്രമം: പ്രതിഷേധം വ്യാപകം

June 11, 2011 കേരളം

ബാലരാമപുരം: മുടവൂര്‍പാറയിലെ ശ്രീനാരായണഗുരുമന്ദിരത്തിനുനേരെ വീണ്ടും ആക്രമണം നടന്നതില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞ മാസം ആറിനാണ് ആദ്യം ആക്രമണം നടന്നത്. വ്യാഴാഴ്ച രാത്രിയിലാണ് വീണ്ടും ആക്രമണം നടന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി. യോഗം മുടവൂര്‍പാറ ശാഖയുടെ നേതൃത്വത്തില്‍ ഗുരുമന്ദിരത്തിന് മുന്നില്‍ വെള്ളിയാഴ്ച ഉപവാസം നടന്നു. വൈകീട്ട് ഇവിടെ നടന്ന പ്രതിഷേധയോഗം നേമം യൂണിയന്‍ സെക്രട്ടറി മേലാംകോട് സുധാകരന്‍ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് സുപ്രിയാസുരേന്ദ്രന്‍, സൂരജ്, അരുവിപ്പുറം സുരേന്ദ്രന്‍, ജയന്‍, ശിവദാസന്‍, സജി എന്നിവര്‍ സംസാരിച്ചു. സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നേമം യൂണിയന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
വെടിവെച്ചാന്‍കോവില്‍ മുതല്‍ ബാലരാമപുരംവരെ വെള്ളിയാഴ്ച ഹര്‍ത്താലാചരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം