സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി അഴിമതി വിജിലന്‍സ് അന്വേഷിക്കും

June 11, 2011 കേരളം

തിരുവനന്തപുരം: സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി നടപ്പാക്കിയത്‌ സംബന്ധിച്ച അഴിമതി ആരോപണങ്ങളില്‍ വിജിലന്‍സ്‌ അന്വേഷണത്തിന്‌ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതു സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒപ്പിട്ടു.
പദ്ധതി നടത്തിപ്പ്‌ ഇടതു സംഘടനകളുടെ കീഴിലാണെന്നാണ്‌ ആരോപണമുയര്‍ന്നത്‌. അഞ്ചു വര്‍ഷത്തെ ഫണ്ടു വിനിയോഗമാണ്‌ അന്വേഷിക്കുക. എസ്‌എസ്‌എയ്‌ക്ക്‌ കഴിഞ്ഞ വര്‍ഷം മാത്രം വകയിരുത്തിയത്‌ 432 കോടി രൂപയാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം