ജുനെറി ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍

June 12, 2011 മറ്റുവാര്‍ത്തകള്‍

ഗിന്നസ് ജുനെറി ബലവിങ്

മനില: ഫിലപ്പൈന്‍സ്‌കാരനായ ജുനെറി ബലവിങ്  ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന ഗിന്നസ് വേള്‍ഡ് റെക്കോഡ് സ്വന്തമാക്കി. ഞായറാഴ്ച 18-ാം പിറന്നാള്‍ ആഘോഷിച്ചതോടെയാണ് ജുനെറിക്ക് ഈ റെക്കോര്‍ഡ് സ്വന്തമായത്.
23.5 ഇഞ്ചാണ് (60സെന്റീമീറ്റര്‍) ജുനെറിയുടെ ഉയരം. ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന റെക്കോഡിന് ഉടമായിരുന്ന നേപ്പാളിലെ കഖേന്ദര ഥാപ (67 സെന്റീമീറ്റര്‍) യേക്കാള്‍ 7 സെന്റീമീറ്റര്‍ ഉയരം കുറവായിരുന്നു ജുനെറിക്കെങ്കിലും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ റെക്കോഡിന് പരിഗണിച്ചിരുന്നില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍