മണി ചെയിന്‍ തട്ടിപ്പ്‌: ജീവനക്കാരനായ പൊലീസ്‌ ഉദ്യോഗസ്‌ഥനെ കുറിച്ച്‌ തൃശൂരിലും അന്വേഷണം

June 12, 2011 കേരളം

തൃശൂര്‍: സൂപ്പര്‍ മാര്‍ക്കറ്റിന്റെ പേരിലുള്ള മണി ചെയിന്‍ തട്ടിപ്പ്‌സ്‌ഥാപനത്തിലെ ജീവനക്കാരനായ പൊലീസ്‌ ഉദ്യോഗസ്‌ഥനെ കുറിച്ചു തൃശൂരിലും അന്വേഷണം. സായുധ സേനയില്‍ സബ്‌ ഇന്‍സ്‌പെക്‌ടറായ ഉദ്യോഗസ്‌ഥനാണു കമ്പനിയുടെ ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഓഫിസര്‍ എന്നാണ്‌ അറിവ്‌.
മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഇദ്ദേഹം രണ്ടു വര്‍ഷമായി മെഡിക്കല്‍ ലീവിലാണ്‌. പ്രശ്‌നത്തിലായ സൂപ്പര്‍ മാര്‍ക്കറ്റ്‌ ശൃംഖലയ്‌ക്കു തൃശൂര്‍ ടൗണില്‍ സ്‌ഥാപനമുണ്ട്‌. ആയിരത്തോളം പേര്‍ ഈ ശൃംഖലയുമായി ബന്ധപ്പെട്ടു പണം മുടക്കിയിട്ടുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം