മുന്‍ഗണന ചീമേനിക്ക്‌: കെ.സി.വേണുഗോപാല്‍

June 12, 2011 കേരളം

തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെക്കാള്‍ മുന്‍ഗണന നല്‍കേണ്ടത്‌ ചീമേനി താപ വൈദ്യുത പദ്ധതിയ്‌ക്കാണെന്ന്‌ കേന്ദ്ര ഊര്‍ജ്‌ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍. അതിരപ്പള്ളി പദ്ധതിയില്‍ നിന്ന്‌ 163 മെഗാവാട്ട്‌ വൈദ്യുതി മാത്രമാണ്‌ ലഭിക്കുന്നത്‌. എന്നാല്‍ ചീമേനി പദ്ധതിയില്‍ നിന്ന്‌ 1310 മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.
എന്നാല്‍ കാസര്‍കോട്‌ ചീമേനി താപവൈദ്യുതി നിലയത്തിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട്‌ കഴിഞ്ഞ സര്‍ക്കാര്‍ എന്തുകൊണ്ട്‌ പൂഴ്‌ത്തിവച്ചുവെന്ന്‌ കെ.സി. വേണുഗോപാല്‍ ചോദിച്ചു. തിരുവനന്തപുരത്ത്‌ കെഎസ്‌ഇബി എന്‍ജീനിയേഴ്‌സ്‌ അസോസിയേഷന്‍ യോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. അതിരപ്പിള്ളി പദ്ധതിയേക്കാള്‍ പ്രാധാന്യം ചീമേനിക്കുണ്ട്‌. അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച്‌ കേന്ദ്രമന്ത്രി ജയറാം രമേശുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം