ഫ്ലാറ്റ്‌ തട്ടിപ്പ്: കര്‍ശന നടപടി ഉടന്‍ സ്വീകരിക്കും

June 15, 2011 കേരളം

തിരുവനന്തപുരം: ഫ്ലാറ്റ്‌ തട്ടിപ്പുകളിലും മണിചെയിന്‍ കേസുകളിലും വ്യക്‌തമായ തെളിവ്‌ നല്‍കിയാല്‍ ശക്‌തമായ നടപടിയെടുക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തട്ടിപ്പുകളില്‍ പൊലീസ്‌ ഉദ്യോഗസ്‌ഥര്‍ ഉണ്ടെങ്കിലും നടപടി ഉറപ്പ്‌ അദ്ദേഹം പറഞ്ഞു. ബിസയര്‍ മള്‍ട്ടി ലെവല്‍ തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതി സ്വീകരിച്ചശേഷം തിരുവനന്തപുരത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തകാലത്തായി വര്‍ദ്ധിച്ചു വരുന്ന ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗരൂകരാകണമെന്ന് അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം