ലാവലിന്‍ കേസില്‍ പിണറായി വിജയനെ കോടതി വിമര്‍ശിച്ചു

June 17, 2011 ദേശീയം

കൊച്ചി: എസ്‌.എന്‍.സി. ലാവ്‌ലിന്‍ കേസില്‍ സി.പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‌ സി.ബി.ഐ കോടതിയുടെ വിമര്‍ശനം. ഒഴിവാക്കാനാകാത്ത പൊതുയോഗങ്ങളില്‍ പങ്കെടുക്കേണ്ടതിനാല്‍ കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന അപേക്ഷ നല്‍കിയതിനാണ് വിമര്‍ശനം.
കോടതി ആവശ്യപ്പെടുന്ന ദിവസം ഹാജരാകാമെന്ന് തുടര്‍ന്ന് പിണറായിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ലാവ്‌ലിന്‍ കേസില്‍ ഹാജരാകാന്‍ കഴിയാത്ത പ്രതികള്‍ നല്‍കിയ അപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഏഴാം പ്രതിയായ പിണറായി വിജയനെതിരെ പരാമര്‍ശം നടത്തിയത്. കേസില്‍ ആകെയുള്ള ഒമ്പത് പ്രതികളില്‍ രണ്ട് പേര്‍ മാത്രമാണ് ഇന്ന് ഹാജരായത്. ബാക്കിയുള്ളവര്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവധിക്കുള്ള അപേക്ഷ നല്‍കിയിരുന്നു.
പൊതുയോഗം ഒരു പ്രതിക്ക് കോടതിയില്‍ ഹാജരാകാതിക്കുന്നതിന് മതിയായ കാരണമല്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി ജഡ്‌ജി ജോസ് തോമസ് പരാമര്‍ശിച്ചു.
പൊതുയോഗം ഒരു പ്രതിക്ക് കോടതിയില്‍ ഹാജരാകാതിക്കുന്നതിന് മതിയായ കാരണമല്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി ജഡ്‌ജി ജോസ് തോമസ് പരാമര്‍ശിച്ചു.
കേസിലെ ആറാം പ്രതിയും ലാവ്‌ലിന്‍ കമ്പനിയുടെ മുന്‍ സീനിയര്‍ വൈസ്‌ പ്രസിഡന്റുമായ ക്‌ളോസ്‌ ടെന്‍ഡ്രലിനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിച്ചു. ഒന്‍പതാം പ്രതിയായ ലാവ്‌ലിന്‍ കമ്പനിക്കെതിരെ വീണ്ടും സമന്‍സ്‌ പുറപ്പെടുവിച്ചു. കേസ്‌ ഡിസംബര്‍ 19 ന്‌ വീണ്ടും പരിഗണിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം