സുരേഷ്‌കുമാറിന് തെറ്റുപറ്റി: വി.എസ്.

June 17, 2011 കേരളം

ഇടുക്കി : മൂന്നാര്‍ ദൗത്യസംഘത്തലവന്‍ സുരേഷ്‌കുമാര്‍ എടുത്ത എല്ലാ നിലപാടുകളും ശരിയായിരുന്നില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍. ഇടുക്കിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാറില്‍ സുരേഷ്‌കുമാര്‍ ചെയ്യാന്‍ പാടില്ലാത്ത പല കാര്യങ്ങളും ചെയ്തുവെന്ന് വി.എസ്. ആരോപിച്ചു. മൂന്നാറില്‍ വന്‍കിട കയ്യേറ്റക്കാരെ പിടികൂടാനും അവരെ ഒഴിപ്പിക്കാനുമാണ് ദൗത്യസംഘത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. പാര്‍ട്ടി ഓഫീസുകളെ തര്‍ക്കത്തിലേയ്ക്ക് വലിച്ചിഴയ്ക്കാനായിരുന്നില്ല സുരേഷ്‌കുമറിനെ നിയോഗിച്ചിരുന്നത്.
വന്‍കിടക്കാരെ മാത്രമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒഴിപ്പിച്ചത്. മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ പ്രസ്‌താവനകള്‍ വന്‍കിടക്കാരെ സഹായിക്കാനുള്ളതാണെന്നും വി.എസ് പറഞ്ഞു..

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം