വിദ്യാഭ്യാസ വകുപ്പു ലീഗിനു നല്‍കിയതു ശരിയായില്ലെന്ന്‌ സുകുമാര്‍ അഴീക്കോട്‌

June 19, 2011 കേരളം

കണ്ണൂര്‍: യുഡിഎഫ്‌ ഭരണത്തിലെത്തുമ്പോളെല്ലാം വിദ്യാഭ്യാസ വകുപ്പു മുസ്‌ലിം സമുദായത്തിനു വിട്ടു കൊടുക്കുന്നതിനു പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യമുണ്ടെന്നു ഡോ.സുകുമാര്‍ അഴീക്കോട്‌. വിദ്യാഭ്യാസ വകുപ്പ്‌ ഇത്തവണയും മുസ്‌ലിം ലീഗിനു നല്‍കിയതു ശരിയല്ല. മഴയത്തു സ്‌കൂള്‍ വരാന്തയില്‍ കയറി നിന്ന പരിചയം മാത്രമുള്ളവരാണു പല വിദ്യാഭ്യാസ മന്ത്രിമാരും. വിശാലമായ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി വകുപ്പു കോണ്‍ഗ്രസ്‌ ഏറ്റെടുക്കേണ്ടതായിരുന്നുവെന്നും അഴീക്കോട്‌ അഭിപ്രായപ്പെട്ടു. ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റിയുടെ സ്വീകരണത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം