എന്‍ഡോസള്‍ഫാന്‍: പ്രത്യേക നടപടിയെന്ന്‌ മന്ത്രി കെ.പി.മോഹനന്‍

June 19, 2011 കേരളം

കോഴിക്കോട്‌: പേരാമ്പ്രയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍തോപ്പിനു സമീപം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ക്കുറിച്ചു മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തു പ്രത്യേക നടപടികള്‍ കൈക്കൊള്ളുമെന്ന്‌ കൃഷി മന്ത്രി കെ.പി. മോഹനന്‍ അറിയിച്ചു.
വിദഗ്‌ധപഠനം ശുപാര്‍ശ ചെയ്യുന്ന കലക്‌ടറുടെ അന്വേഷണ റിപ്പോര്‍ട്ട്‌ ലഭിച്ചതായും മന്ത്രി പറഞ്ഞു. ദുരിതബാധിതരെക്കുറിച്ചു മലയാള മനോരമ വാര്‍ത്ത പ്രസിദ്ധീകരിച്ച വെള്ളിയാഴ്‌ച റവന്യൂ, കൃഷി, ആരോഗ്യം വകുപ്പുകളിലെ ഉദ്യോഗസ്‌ഥര്‍ പ്രദേശത്തു സന്ദര്‍ശനം നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം