തമിഴ്‌നാട്‌ സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത ലാപ്പ്‌ടോപ്പുകളില്‍ സര്‍ക്കാര്‍ മുദ്ര പതിപ്പിക്കും

June 19, 2011 ദേശീയം

തമിഴ്‌നാട്‌ സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത ലാപ്പ്‌ടോപ്പുകളില്‍ സര്‍ക്കാര്‍ മുദ്ര പതിപ്പിക്കും
ചെന്നൈ: തിരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങളില്‍ ഉള്‍പ്പെട്ട ഉപകരണങ്ങള്‍ വാങ്ങി ജനങ്ങള്‍ വില്‍പ്പന നടത്തുന്നത്‌ ഒഴിവാക്കാന്‍ തമിഴ്‌നാട്‌ സര്‍ക്കാരിന്റെ പുതിയ നീക്കം. പുതുതായി ലാപ്പുടോപ്പുകള്‍ വിതരണം ചെയ്യാനിരിക്കെയാണ്‌ ഈ തീരുമാനം വന്നത്‌. ലാപ്പ്‌ടോപ്പുകള്‍ ഓണാക്കുമ്പോള്‍ സര്‍ക്കാര്‍ മുദ്ര തെളിയുന്ന രീതിയില്‍ വേണമെന്നാണ്‌ നിര്‍മ്മാതാക്കള്‍ക്ക്‌ ലഭിച്ച നിര്‍ദേശം.
ലാപ്പ്‌ടോപ്പിന്റെമദര്‍ബോര്‍ഡിലും സര്‍ക്കാര്‍ മുദ്ര പതിപ്പിക്കും. ഇലക്‌ട്രോണിക്ക്‌ കോര്‍പ്പറേഷന്‍ ഓഫ്‌ തമിഴ്‌നാട്‌ ലിമിറ്റഡിനാണ്‌ സര്‍ക്കാരിനു വേണ്ടി ലാപ്പുടോപ്പുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ചുമതല. 9,12000 ലാപ്പ്‌ടോപ്പുകളാണ്‌ ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്‌. എ.ഐ.ഡി.എം.കെ തിരഞ്ഞെടുപ്പ്‌ വാഗ്‌ദാനത്തില്‍ ഉള്‍പ്പെട്ടതായിരുന്നു ലാപ്പ്‌ടോപ്പ്‌ വിതരണം. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 6.8 മില്യണ്‍ ലാപ്പ്‌ടോപ്പുകളാണ്‌ വിദ്യാര്‍ത്ഥികള്‍ക്കായി വിതരണം ചെയ്യുന്നത്‌. ഓരോ ലാപ്പ്‌ടോപ്പിനും 15,000 രൂപ വെച്ച്‌ 10,200 കോടി രൂപ വേണ്ടി വരും. ഈ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഗ്രാന്റ്‌ നല്‍കണമെന്ന്‌ മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിനോട്‌ ആവശ്യപ്പെട്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം