മണിചെയിന്‍: 1000 കോടിയുടെ തട്ടിപ്പെന്ന്‌ ഡി.ജി.പി

June 19, 2011 കേരളം

കൊച്ചി: മണിചെയിന്‍ വഴി 1000 കോടി രൂപയുടെ തട്ടിപ്പാണ്‌ സംസ്ഥാനത്ത്‌ നടന്നതെന്ന്‌ ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു. കേസ്‌ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന്‌ ആലൂവ ഗസ്റ്റ്‌ഹൗസില്‍ ചേര്‍ന്ന പൊലീസ്‌ ഉന്നതതല യോഗത്തിനു ശേഷം ഡി.ജി.പി മാദ്ധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.
മണിചെയിന്‍ ഇടപാടുകളുമായി അംഗങ്ങളെ ചേര്‍ക്കുന്നവരും കുറ്റക്കാരാണ്‌. ഇത്തരക്കാരെ കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാകും അന്വേഷണം മുന്നോട്ട്‌ കൊണ്ടുപോവുക. ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു. നെറ്റ്‌വര്‍ക്കിംഗ്‌ കമ്പനികളുടെ പ്രമോട്ടര്‍മാരായി പ്രവര്‍ത്തിക്കുന്ന പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കും. വേണ്ടിവന്നാല്‍ ഇവരെ സര്‍വീസില്‍ നിന്ന്‌ പിരിച്ചുവിടുമെന്നും ഡി.ജി.പി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം