ഐസ്‌ക്രീം പാര്‍ലര്‍ കേസ്: അന്വേഷണസംഘത്തെ മാറ്റില്ല

June 20, 2011 കേരളം

കാസര്‍ക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തെ മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഉദ്യോഗസ്ഥരെ മാറ്റി യു.ഡി.എഫ് സര്‍ക്കാര്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കുകയാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം കാരണം ഒരു കേസും അട്ടിമറിക്കപ്പെടില്ല. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് ഇടതു മുന്നണി സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷിക്കും-എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ധനസഹായം വിതരണം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം