കനിമൊഴിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളി

June 20, 2011 ദേശീയം

ന്യൂഡല്‍ഹി : 2ജി സ്പെക്ട്രം കേസില്‍ ഡി.എം.കെ നേതാവും രാജ്യസഭാംഗവുമായ കനിമൊഴിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കലൈഞ്ഞജര്‍ ടി.വി എം.ഡി ശരത്കുമാറിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി.
സ്‌പെക്‌ട്രം കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച ശേഷം കനിമൊഴിക്ക്‌ ജാമ്യത്തിനായി വീണ്ടും വിചാരണ കോടതിയെ സമീപിക്കാമെന്നും ചീഫ്‌ ജസ്റ്റിസ്‌ എസ്‌.എച്ച്‌. കപാഡിയ, ജസ്റ്റിസുമാരായ ജി.എസ്‌. സിംഗ്‌വി, ബി.എസ്‌. ചൗഹാന്‍ എന്നിവരടങ്ങിയ ബഞ്ച്‌ വ്യക്തമാക്കി.
നേരത്തെ ജസ്റ്റിസ്‌ പി. സദാശിവം ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന്‌ പിന്മാറിയതിനെ തുടര്‍ന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ പുതിയ ബഞ്ച്‌ രൂപീകരിക്കുകയായിരുന്നു. ഡി.ബി റിയാല്‍റ്റിയില്‍ നിന്നും കലൈജ്ഞര്‍ ടിവിയിലെത്തിയ 200 കോടി രൂപ കൈക്കൂലിയാണെന്ന്‌ സി.ബി.ഐ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്‌.
ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ടുള്ള സത്യവാങ്മൂലത്തിലാണ്‌ സിബിഐ ഇക്കാര്യം അറിയിച്ചത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം