കവിയൂര്‍ കേസ്: തുടരന്വേഷണം സ്വാഗതാര്‍ഹമെന്ന് മഹിളാ അസോസിയേഷന്‍

June 21, 2011 കേരളം

തിരുവനന്തപുരം: കവിയൂര്‍ കേസ് തുടരന്വേഷണം നടത്താനുള്ള പ്രത്യേക കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസ്താവിച്ചു. നാരായണന്‍ നമ്പൂതിരിയും കുടുംബവും ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ഒട്ടേറെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഈ കേസില്‍ കിളിരൂര്‍ കേസിലെ പ്രതിയായ ലതാനായര്‍ക്കുള്ള പങ്കിനെക്കുറിച്ചും വിദശമായി അന്വേഷിക്കണം.
ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കാനുള്ള നീക്കം വീണ്ടും ആരംഭിച്ചിരിക്കുന്നുവെന്നതാണ് കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തില്‍ നിന്ന് വ്യക്തമാകുന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരെ റൗഫ് നടത്തിയ വെളിപ്പെടുത്തലുകള്‍ ശരിയാണോ എന്ന് അറിയാനുള്ള ഉത്കണ്ഠ സമൂഹത്തിനുണ്ട്. അതുകൊണ്ടുതന്നെ സമഗ്രമായ അന്വേഷണത്തിലൂടെ ഈ കേസിന്റെ മുഴുവന്‍ കാര്യങ്ങളും വെളിച്ചത്ത് കൊണ്ടുവരാന്‍ ഗവണ്‍മെന്റ് തയ്യാറാവണം-അസോസിയേഷന്‍ സെക്രട്ടറി കെ. കെ. ശൈലജ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം