മൂലമറ്റം പവര്‍സ്‌റ്റേഷനില്‍ വൈദ്യുതോല്‍പാദനം പുനരാരംഭിച്ചു

June 21, 2011 കേരളം

തൊടുപുഴ: മൂലമറ്റം പവര്‍സ്‌റ്റേഷനില്‍ വൈദ്യുതോല്‍പാദനം പുനരാരംഭിച്ചു. രണ്ടാം ജനറേറ്റര്‍ പ്രവര്‍ത്തന ക്ഷമമായതോടെയാണു വൈദ്യുതോല്‍പാദനം പുനരാരംഭിച്ചത്‌. വൈദ്യുതി ഉല്‍പാദനം പുനഃസ്‌ഥാപിക്കാനുള്ള ശ്രമം രാവിലെ തന്നെ തുടങ്ങിയിരുന്നു. ആദ്യ ജനറേറ്റര്‍ നേരത്തെ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്‌തു. മൂലമറ്റം പവര്‍ ഹൗസിലെ ജനറേറ്ററിനു സമീപമുള്ള കണ്‍ട്രോള്‍ പാനലും ട്രാന്‍സ്‌ഫോമറും ഇന്നലെ വൈകിട്ടാണു പൊട്ടിത്തെറിച്ചത്‌. ഇതേതുടര്‍ന്നാണു ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്‌. പൊട്ടിത്തെറിയില്‍ രണ്ടു പേര്‍ക്കു പൊള്ളലേറ്റിരുന്നു. മൂലമറ്റത്തെ പൊട്ടിത്തെറിയില്‍ സുരക്ഷാ പാളിച്ച ഇല്ലെന്ന്‌ ഇടുക്കി ജില്ലാ കലക്‌ടര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം