ബി.ജെ.പി. നേതാവിന് അമേരിക്ക വിസ നിഷേധിച്ചു

June 22, 2011 ദേശീയം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ മുതിര്‍ന്ന ബി.ജെ.പി. നേതാവായ ജിതേന്ദ്ര സിങ്ങിന് അമേരിക്ക വിസ നിഷേധിച്ചു. അന്താരാഷ്ട്ര റിപ്പബ്ലിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ വാഷിങ്ടണിലേക്ക് പോകേണ്ട ബി.ജെ.പി.യുടെ എട്ടംഗ സംഘത്തിലെ അംഗമായിരുന്നു ജിതേന്ദ്ര സിങ്. നേരത്തേ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും അമേരിക്ക വിസ നിഷേധിച്ചിരുന്നു.
കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്ക് അമേരിക്ക വിസ അനുവദിക്കുകയും തങ്ങളുടെ നേതാക്കള്‍ക്ക് വിസ നിഷേധിക്കുകയും ചെയ്യുന്നത് ഗൗരവമായി കാണേണ്ട പ്രശ്‌നമാണ്. യു.പി.എ. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയാണ് ജിതേന്ദ്ര സിങ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം