ബുധനാഴ്ച ബസ്സ്‌ പണിമുടക്ക്‌

June 25, 2011 മറ്റുവാര്‍ത്തകള്‍

കോഴിക്കോട്: സംസ്ഥാനത്ത് ജൂണ്‍ 29 ബുധനാഴ്ച്ച ബസ് പണിമുടക്ക്. പ്രൈവറ്റ്‌ ബസ്സ്‌ ഓപ്പറേറ്റേയ്സ്‌ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയാണു പണിമുടക്ക്‌ പ്രഖ്യാപിചതു.
ഡീസലിന് വില വര്‍ധിപ്പിച്ചത് ബസ് സര്‍വീസ് നടത്തിക്കൊണ്ടുപോകുന്നവര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ബുധനാഴ്ച്ച നടത്തുന്നത് സൂചനാ പണിമുടക്കാണെന്നും കൂടുതല്‍ സമരപരിപാടികളെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍