വാഹനാപകടം: ബിഹാറില്‍ ബി.ജെ.പി എം.എല്‍.എയ്ക്ക് പരിക്ക്‌

June 26, 2011 ദേശീയം

ഹാജിപ്പൂര്‍: ബിഹാറില്‍ ബി.ജെ.പി എം.എല്‍.എയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. മന്‍ഹര്‍ അച്യുതാനന്ദ് സിങ്ങിനും അഞ്ചുപേര്‍ക്കുമാണ് പരിക്കേറ്റത്.
വൈശാലി ജില്ലയിലെ ഹാജിപ്പൂരില്‍ വെച്ച് നിയന്ത്രണം വിട്ട ട്രക്ക് ഇവരുടെ കാറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഹാജിപ്പൂരിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം