മുതുകാടിന്‌ പ്രധാനമന്ത്രിയുടെ പ്രശംസ

June 26, 2011 കേരളം

തിരുവനന്തപുരം: മെര്‍ലിന്‍ അവാര്‍ഡ്‌ സ്വീകരിച്ച ശേഷം വ്യാഴാഴ്‌ച പ്രധാനമന്ത്രിയുമായി മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാട്‌ കൂടിക്കാഴ്‌ച നടത്തി. സാമൂഹ്യപ്രതിബദ്ധതയോടെ രാജ്യമൊട്ടാകെ ജാലവിദ്യ അവതരിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
അവാര്‍ഡ്‌ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഈ കൂടിക്കാഴ്‌ച അതിനെ പതിന്‍മടങ്ങ്‌ വര്‍ദ്ധിച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ഈ അവാര്‍ഡ്‌ നേടുന്ന ആദ്യമലയാളിയും മുതുകാടാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം