ഇന്ധനവില വര്‍ദ്ധന: കേരളത്തിലെ സാഹചര്യമല്ല ബംഗാളിലേതെന്ന്‌ മുഖ്യമന്ത്രി

June 26, 2011 കേരളം

കൊച്ചി: പാചകവാതകത്തിന്റെ നികുതി ഒഴിവാക്കുന്ന കാര്യത്തില്‍ ബംഗാളിലെ സാഹചര്യമല്ല കേരളത്തില്‍ നിലനില്‍ക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബംഗാളില്‍ പാചകവാതക നികുതി എടുത്തുകളഞ്ഞതു ചൂണ്ടിക്കാട്ടിയപ്പോഴാണ്‌ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്‌. നികുതി ഒഴിവാക്കുന്നതിനെ കുറിച്ചു പഠിക്കും. ഇന്ധനവില വര്‍ധനയുടെ പശ്‌ചാത്തലത്തില്‍ ഏതു വിധത്തിലാണു ജനങ്ങള്‍ക്ക്‌ ആശ്വാസമെത്തിക്കാന്‍ കഴിയുക എന്നത്‌ സര്‍ക്കാര്‍ ആലോചിച്ച്‌ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം