കേരളം ഇന്ത്യയുടെ പുതിയ ‘സിലിക്കോണ്‍ വാലി’യാകുമെന്ന് ഐടിവിദഗ്ധര്‍

June 26, 2011 കേരളം

കൊച്ചി: കേരളം ഇന്ത്യയുടെ പുതിയ ‘സിലിക്കോണ്‍ വാലി’യാകുമെന്ന് ഐടി മേഖലയിലെ വിദഗ്ധര്‍. അടിസ്ഥാനസൗകര്യ രംഗത്തെ അപര്യാപ്തത മൂലവും മറ്റും ബാംഗ്ലൂരിന്റെ മേല്‍ക്കോയ്മ നഷ്ടപ്പെടുകയാണെന്ന് അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോച്ചം) നടത്തിയ പഠനം വ്യക്തമാക്കുന്നു.
ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ 55 ശതമാനവും അവിടം വിടാന്‍ ആഗ്രഹിക്കുകയാണെന്നും പഠനം സൂചിപ്പിക്കുന്നു. ഇത് കേരളത്തിന് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഐടി, ഐടി അനുബന്ധ മേഖലകളിലെ കമ്പനികള്‍ക്ക് കേരളം മികച്ച ലക്ഷ്യസ്ഥാനമായിരിക്കുമെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ ജിജോ ജോസഫ് അഭിപ്രായപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം