കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി എന്‍.ശക്തന്‍ തെരഞ്ഞെടുക്കപ്പെട്ടു

June 28, 2011 കേരളം

തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി എന്‍.ശക്തനെ തിരഞ്ഞെടുത്തു. ചോദ്യോത്തര വേളയ്ക്കുശേഷം രാവിലെ 9.30 നാണ് തിരഞ്ഞെടുപ്പ് നടന്നത്.
അംഗബലം അനുസരിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ബിജിമോള്‍ക്ക് 68 വോട്ട് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ പരിക്കേറ്റ് വിശ്രമിക്കുന്ന ധര്‍മ്മടം എം.എല്‍.എ കെ.കെ നാരായണന്‍ വോട്ടുചെയ്തില്ല. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അടക്കമുള്ളവര്‍ ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തു.
യു.ഡി.എഫിലെ എന്‍. ശക്തന് 73 വോട്ടുകള്‍ ലഭിച്ചു. എല്‍.ഡി.എഫിലെ ഇ.എസ്. ബിജിമോള്‍ 67 വോട്ടുനേടി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം