തുട്ട്‌ വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ സിപിഎമ്മില്‍ കാണില്ലെന്നു വി.എസ്

June 28, 2011 കേരളം

തിരുവനന്തപുരം: മറ്റു സ്വാശ്രയ മാനേജ്‌മെന്റ്‌കളെ പോലെ പരിയാരം മെഡിക്കല്‍ കോളജ്‌ ഭരണ സമിതിയില്‍ ആരെങ്കിലും തുട്ട്‌ വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ സിപിഎമ്മില്‍ കാണില്ലെന്നു പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍. അവര്‍ക്കെതിരെ ശക്‌തമായ നടപടിയെടുക്കുമെന്നും വി.എസ്‌.പറഞ്ഞു. പരിയാരം ഭരണസമിതി തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അതു തിരുത്തിക്കുമെന്നു പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണനും നിയമസഭയില്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം