വിഴിഞ്ഞം പദ്ധതിയുടെ ടെന്‍ഡര്‍ ഓഗസ്‌റ്റില്‍

June 28, 2011 കേരളം

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ഓഗസ്‌റ്റില്‍ പൂര്‍ത്തിയാകും. പിപിപി (പ്രൈവറ്റ്‌ പബ്‌്‌ളിക്‌ പാര്‍ട്ടിസിപ്പേഷന്‍) മാതൃകയില്‍ തുറമുഖ ഓപ്പറേറ്ററെ കണ്ടെത്തുന്നതിനു ടെന്‍ഡര്‍ നടപടിയിലൂടെ 12 കമ്പനികളെ ഷോര്‍ട്ട്‌ ലിസ്‌റ്റ്‌ ചെയ്‌തതായും തുറമുഖങ്ങളുടെ ചുമതലയുള്ള മന്ത്രി കെ. ബാബു നിയമസഭയില്‍ പറഞ്ഞു.
ധനസമാഹരണത്തിന്‌ എസ്‌ബിടിയുടെ നേതൃത്വത്തില്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ കരാറായി. 17 ധനകാര്യ സ്‌ഥാപനങ്ങള്‍ 300 കോടി രൂപയുടെ വായ്‌പ നല്‍കും. 1088 ഹെക്‌ടര്‍ ഭൂമിയാണ്‌ ആദ്യ ഘട്ടത്തില്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിച്ചത്‌. എന്നാല്‍ പുതുക്കിയ പദ്ധതി പ്രകാരം 120 ഹെക്‌ടര്‍ മാത്രമേ ഏറ്റെടുക്കുന്നുള്ളു. അതിനു ജനങ്ങളുടെ സഹകരണം ലഭിക്കുന്നുണ്ട്‌. പദ്ധതിക്കു പരിസ്‌ഥിതി ആഘാത നിര്‍ണയ സമിതി രൂപീകരിക്കാന്‍ അംഗങ്ങളുടെ പേരുള്‍പ്പെടെ കേന്ദ്രത്തെ അറിയിച്ചു. കേന്ദ്ര സര്‍ക്കാരാണ്‌ ഇതു സംബന്ധിച്ച വിജ്‌ഞാപനം പുറപ്പെടുവിക്കേണ്ടത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം