കൊങ്ങണം ഭദ്രകാളിക്ഷേത്ര മകയിര ഉല്‍സവം ആരംഭിച്ചു

June 28, 2011 ക്ഷേത്രവിശേഷങ്ങള്‍

നെടുമങ്ങാട്‌: പുതുക്കുളങ്ങര കൊങ്ങണം ഭദ്രകാളിക്ഷേത്ര മകയിര ഉല്‍സവം 28ന്‌ ആരംഭിച്ച്‌ വിവിധ ചടങ്ങുകളോടെ 30നു സമാപിക്കും. 28നു രാവിലെ ക്ഷേത്രചടങ്ങുകള്‍, ഏഴിനു പ്രഭാതഭക്ഷണം, എട്ടിനു സമൂഹപൊങ്കാല, ഒന്‍പതിനു നാഗരൂട്ട്‌, 12ന്‌ അന്നദാനസദ്യ, ദേവീഭാഗവതപാരായണം, 5.30നു സരസ്വതി അഷ്‌ടോത്തരവിളക്ക്‌ പൂജ, ആറിനു പുഷ്‌പാഭിഷേകം, ഏഴിനു ഭജന, 7.30നു ഭഗവതിസേവ, 8.30നു ഗാനസന്ധ്യ.
29നു രാവിലെ ക്ഷേത്രചടങ്ങുകള്‍, ഏഴിനു പ്രഭാതഭക്ഷണം, 12ന്‌ അന്നദാനസദ്യ, അഞ്ചിന്‌ ഐശ്വര്യപൂജ, അറിനു പുഷ്‌പാഭിഷേകം, 7.30നു ഭഗവതിസേവ. 30നു രാവിലെ ക്ഷേത്രചടങ്ങുകള്‍, ആറിനു നവകം, കളഭം, പരികലശങ്ങള്‍, ഏഴിനു പ്രഭാതഭക്ഷണം, 12ന്‌ അന്നദാനസദ്യ, അഞ്ചിന്‌ ഉരുള്‍, 6.30നു ഘോഷയാത്ര, എട്ടിനു ഹാസ്യവേദി, ഒന്‍പതിനു ഘോഷയാത്ര, വലിയഉരുള്‍, താലപ്പൊലി എന്നിവ ക്ഷേത്രത്തില്‍ എത്തിച്ചേരും, തുടര്‍ന്നു പൂത്തിരിമേള, വിളക്ക്‌, ഭഗവതിസേവ, 9.30നു മെഗാഗാനോല്‍സവം.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍