2015 ക്രിക്കറ്റ്‌ ലോകകപ്പിലും 14 ടീമുകള്‍ കളിക്കും

June 29, 2011 കായികം

ഹോങ്കോങ്‌: 2015 ലെ അടുത്ത ക്രിക്കറ്റ്‌ ലോകകപ്പിലും 14 ടീമുകള്‍ കളിക്കും. ലോകകപ്പില്‍ ടെസ്റ്റ്‌ പദവിയുള്ള 10 ടീമുകളെ മാത്രം പങ്കെടുപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഐസിസി പിന്‍മാറി. ഓസ്‌ട്രേലിയയും ന്യൂസിലന്റും വേദിയാവുന്ന അടുത്ത ലോകകപ്പില്‍ ഇത്തവണത്തെ പോലെ 4 അസോസിയേറ്റ്‌ ടീമുകള്‍ കൂടി അവസരം ലഭിക്കും. ഹോംങ്ങ്‌കോങ്ങില്‍ നടക്കുന്ന ഐസിസി വാര്‍ഷിക യോഗത്തിന്റെ മൂന്നാം ദിനത്തിലാണ്‌ ഈ തീരുമാനമുണ്‌ടായത്‌. ടീമുകളുടെ എണ്ണം 10 ആയി കുറയ്‌ക്കാനുളള ഐസിസി യുടെ നീക്കത്തിനെതിരെ അസോസിയേറ്റ്‌ രാജ്യങ്ങളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അയര്‍ലന്റ്‌, നെതര്‍ലന്റ്‌സ്‌, കാനഡ, കെനിയ എന്നീ അസോസിയേറ്റ്‌ രാജ്യങ്ങളാണ്‌ ഇക്കഴിഞ്ഞ ലോകകപ്പില്‍ മത്സരിച്ചത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം