മൂലമറ്റം തീപിടുത്തത്തില്‍ മരണം 2 ആയി

June 29, 2011 കേരളം

ഇടുക്കി: മൂലമറ്റം പവര്‍ഹൗസിലുണ്‌ടായ പൊട്ടിത്തെറിയില്‍ ഗുരുതരമായി പൊള്ളലേറ്റ കെഎസ്‌ഇബി സബ്‌ എഞ്ചിനിയര്‍ കെ.എസ്‌.പ്രഭ മരിച്ചു. തിങ്കളാഴ്‌ച അര്‍ദ്ധരാത്രിയോടെ എണ്‍പത്‌ ശതമാനം പൊള്ളലേറ്റ നിലയില്‍ എറണാകുളം മെഡിക്കല്‍ സെന്ററില്‍ എത്തിച്ച കെ.എസ്‌.പ്രഭയുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന്‌ രാവിലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്‌ ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക്‌ മാറ്റിയിരുന്നു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയാണ്‌ പ്രഭ. നേരത്തേ മൂലമറ്റം പവര്‍ഹൗസിലുണ്‌ടായ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ കെഎസ്‌ഇബി അസിസ്റ്റന്റ്‌ എഞ്ചിനിയര്‍ മെറിന്‍ ഐസക്‌ മരിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം