ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മറ്റ്‌ നിലവറകള്‍ തുറക്കാന്‍ വൈകും

June 29, 2011 കേരളം

തിരുവനന്തപുരം: അമൂല്യവസ്‌തുക്കളും രത്‌നങ്ങളും സൂക്ഷിക്കുന്നതായി വിശ്വസിക്കുന്ന നിലവറ തുറക്കാന്‍ വീണ്ടും വൈകുമെന്ന് സൂചന. സൂപ്രീംകോടതി നിയോഗിച്ച നിരീക്ഷകര്‍ ഡല്‍ഹിയില്‍ പോയി വന്നശേഷം മാത്രമായിരിക്കും വീണ്ടും തുറക്കുന്നത്‌. രണ്ടാം ദിവസത്തെ പരിശോധനയില്‍ ലഭിച്ച കിരീടം, അങ്കികള്‍ തുടങ്ങിയവയുടെ തൂക്കം മറ്റ്‌ അളവുകള്‍ നോക്കി രേഖപ്പെടുത്തുകയാണുണ്ടായത്‌. ഇന്ന്‌ എഫ്‌ എന്ന അറയാണ്‌ തുറക്കുന്നത്‌. എ,ബി എന്നിവയിലെ ഉള്ളടക്കമെന്തെന്നറിയാന്‍ ഭക്തജനങ്ങളും ചരിത്രകാരന്‍മാരും ഒരുപോലെ ഉറ്റുനോക്കുകയാണ്‌. വെള്ളിയാഴ്‌ചയ്‌ക്ക്‌ ശേഷമായിരിക്കും ഇവ തുറക്കുക. 1875 നുശേഷം ഇപ്പോഴാണ്‌ ക്ഷേത്രതന്ത്രിയുടെയും അനുവാദത്തോടെ തുറക്കാനിരിക്കുന്നത്‌. കൂടാതെ എഴുന്നള്ളത്തിനുപയോഗിക്കുന്ന വാഹനങ്ങളുടെ മൂല്യനിര്‍ണയവും പുരോഗമിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം