പാക്‌ വ്യോമസേനാകേന്ദ്രത്തില്‍ യൂഎസ്‌ പൈലറ്റില്ലാവിമാനത്തിന്‌ വിലക്ക്‌

June 30, 2011 രാഷ്ട്രാന്തരീയം

ഇസ്‌ലാമാബാദ്‌: ബലൂചിസ്‌ഥാന്‍ പ്രവിശ്യയിലെ വ്യോമസേനാ കേന്ദ്രം ‘ഡ്രോണ്‍’ എന്ന പൈലറ്റില്ലാ വിമാനത്തെ ആക്രമണത്തിനായി യുഎസ്‌ ഉപയോഗിക്കുന്നതു പാക്കിസ്‌ഥാന്‍ നിര്‍ത്തലാക്കി. പ്രതിരോധ മന്ത്രി അഹമ്മദ്‌ മുഖ്‌താര്‍ ആണ്‌ ഇക്കാര്യം അറിയിച്ചത്‌.
തീവ്രവവാദികളെ ലക്ഷ്യമിട്ടു പാക്കിസ്‌ഥാനില്‍ യുഎസ്‌ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ പാക്ക്‌ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും ഇത്‌ അവസാനിപ്പിക്കണമെന്നും പാക്കിസ്‌ഥാന്‍ നിരന്തരം ആവശ്യപ്പെട്ടുന്നു. ഇക്കാര്യം വകവയ്‌ക്കാതെ യുഎസ്‌ ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണു ഉഭയകക്ഷി ബന്ധത്തെ കൂടുതല്‍ വഷളാക്കിയേക്കാവുന്ന പാക്‌ നടപടി ഉണ്ടായിരിക്കുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം