ഇടതുപക്ഷവും സ്വാശ്രയ മാനേജ്‌മെന്റുകളും പുനര്‍ വിചിന്തനത്തിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി

July 1, 2011 ദേശീയം

തിരുവനന്തപുരം: കോടതി വിധികളുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷവും സ്വാശ്രയ മാനേജ്‌മെന്റുകളും പുനര്‍ വിചിന്തനത്തിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

സര്‍ക്കാരിനോട് സഹകരിക്കാന്‍ ഇനിയെങ്കിലും  ഇന്‍ര്‍ചര്‍ച്ച് കൗണ്‍സില്‍ തയ്യാറാകണം. സര്‍ക്കാര്‍ ആര്‍ക്കും എതിരല്ല,  കേരളത്തില്‍ സാമൂഹ്യനീതി നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല, സാമൂഹ്യനീതി ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നിയമപരമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി സുപ്രീം കോടതിയിലും ഹൈക്കോടതിയിലും വിജയിച്ചു.  സ്വാശ്രയ പ്രശ്‌നം സംബന്ധിച്ച എല്ലാ കേസുകളിലും സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് സര്‍ക്കാര്‍ സ്വാശ്രയ കേസില്‍ ജയിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം