പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വീണ്ടും കൂട്ടി

July 1, 2011 കേരളം

കൊച്ചി:  ഡീലര്‍മാര്‍ക്കുള്ള കമ്മിഷന്‍ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നു പാചകവാതകത്തിനു വില വര്‍ധിച്ചു. സിലിണ്ടറിനു 4.06 രൂപയാണു വര്‍ധിച്ചത്. ഇതോടെ ഒരു സിലിണ്ടറിന് 416 രൂപയായി.  പെട്രോളിന്‌ 27 പൈസയും ഡീസലിന്‌ 15 പൈസയുമാണ്‌ കൂട്ടിയത്‌. കൂട്ടിയ വില ഇന്നലെ അര്‍ധരാത്രി നിലവില്‍ വന്നു.

ഇന്ധനവിലവര്‍ധനക്കെതിരെ രാജ്യവ്യാപകമായി കനത്ത പ്രതിഷേധം അലയടിക്കുന്നതിനിടെയാണ്‌ ജനത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടുള്ള യുപിഎ സര്‍ക്കാരിന്റെ നടപടി.  പെടോള്‍ പമ്പ്‌ ഡീലര്‍മാരുടെ കമ്മീഷന്‍ കൂട്ടിയ സാഹചര്യത്തിലാണ്‌ വില വര്‍ധന. ഇതോടെ പെട്രോളിന്‌ ദല്‍ഹിയിലെ വില 63.64 രൂപയാകും. ഡീസലിന്‌ ഏതാനും ദിവസം മുമ്പാണ്‌ മൂന്നു രൂപ കൂട്ടിയത്‌. ഇന്നലത്തെ വര്‍ധനയോടെ പുതിയ വില ദല്‍ഹിയില്‍ 41.27 രൂപയായി. ആനുപാതികമായി മറ്റ്‌ സംസ്ഥാനങ്ങളിലും വില കൂടും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം