ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‌ അധിക സുരക്ഷ ഏര്‍പ്പെടുത്തും

July 1, 2011 കേരളം

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്‌ അധിക സുരക്ഷ ഏര്‍പ്പെടുത്താന്‍ ധാരണയായി.
സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ പൊന്‍കിരീടവും മാലകളും രത്‌നങ്ങളും ഉള്‍പ്പെടെ ഏകേദശം മുപ്പതിനായിരം കോടിയോളം വിലമതിക്കുന്ന നിധിശേഖരം കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ പത്മനാഭസ്വാമി ക്ഷേത്രത്തിന്‌ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നത്‌. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിനു ചുറ്റും രഹസ്യ ക്യാമറകള്‍ സ്ഥാപിക്കും. അതിനോടൊപ്പം ക്ഷേത്രത്തിനുചുറ്റും സായുധ പോലീസിന്റെ സംരക്ഷണവും ഏര്‍പ്പെടുത്തും.
ക്ഷേത്രത്തിലെ നിധി ശേഖരെ നിലവറയില്‍ തന്നെ സൂക്ഷിക്കാനും തീരുമാനമായി. വ്യാഴാഴ്‌ച കണ്ടെത്തിയ നിധിശേഖരം പൂര്‍ണമായും എണ്ണിത്തിട്ടപ്പെടുത്തിക്കഴിഞ്ഞിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം